പ്രധാനമന്ത്രിയായി മോദി തന്നെ തുടരും : അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

75 വയസായാൽ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് നീക്കമെന്നും കെജരിവാൾ പറഞ്ഞിരുന്നു.

മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് അമിത് ഷായുടെ മറുപടി.അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് 75 വയസ് കഴിഞ്ഞാൽ സ്ഥാനമൊഴിയണമെന്നു ബിജെപിയുടെ ഭരണ ഘടനയിൽ എവിടെയും എഴുതി വച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. അത്തരത്തിലുള്ള ഒരു ആശങ്കയും ബിജെപിയിൽ നിലനിൽക്കുന്നില്ല- ഷാ വ്യക്തമാക്കി.

‘അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല’- അമിത് ഷാ പറഞ്ഞു.

സെപ്റ്റംബർ 17ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിയ്യർ ചെയ്യേണ്ടി വരുമെന്നും കെജരിവാൾ പറഞ്ഞിരുന്നു.

മോദി നിലവിൽ അമിത് ഷായ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ്. അടുത്ത തവണ ബിജെപി അധികാരത്തിൽ വന്നാൽ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി.മുതിർന്ന നേതാക്കളായ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി തുടച്ചു നീക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും കെജരിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

spot_img

Related articles

തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ...

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...

കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ്...

ബുല്‍ധാനയിലെ ജനങ്ങളുടെ അസാധാരണ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ...