കടുത്ത തിരിച്ചടിയിലും ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി : കടുത്ത പരാജയത്തിലും ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി.


തുടർച്ചയായി മൂന്നാംതവണയും എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങ(ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

തുടർച്ചയായി മൂന്നാംതവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണ്. ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞ പത്തുവർഷമായി നടത്തിവന്ന നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകുമെന്നും മോദി എക്സിൽ കുറിച്ചു.

കഠിനാദ്ധ്വാനം ചെയ്ത പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

അവർ നടത്തിയ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


എന്നാൽ ഉത്തർപ്രദേശിൽ അടക്കം ഇന്ത്യ സഖ്യത്തിന് വൻ നേട്ടം ഉണ്ടായി.

അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെ പരാജയപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പിലെ വൻമുന്നേറ്റത്തിന് പ്രവർത്തകർക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നന്ദി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണവും വരുന്നത്.


എൻ.ഡി.എയ്ക്ക് വൻവിജയം നൽകിയതിന് ആന്ധ്രപ്രദേശിലെ ജനതയ്ക്കും മോദി നന്ദി അറിയിച്ചു.

തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡു,​ പവൻ കല്യാൺ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രനോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ വൻകുറവാണ് മോദിക്കുണ്ടായത്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...