അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ നാലാംദിവസമായ ബുധനാഴ്ച 3.30-ന് ആർ.എസ്.എസ്. സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പങ്കെടുക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായരുടെ അധ്യക്ഷതയിൽ ചേരുന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനവും പ്രഭാഷണവും മോഹൻ ഭാഗവത് നിർവഹിക്കും.ശ്രീനാരായണ ഗുരുവിന്റെ സംസ്‌കൃത കൃതിയായ ശ്രീനാരായണസ്മൃതിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡോ.ജി.ആനന്ദരാജ് തയ്യാറാക്കിയ മലയാള പരിഭാഷയുടേയും വേദജ്യോതി ഭാഷ്യത്തിന്റെയും പ്രകാശനം അദ്ദേഹം നിർവഹിക്കും. മഹാമണ്ഡലം ഭാരവാഹികളായ അഡ്വ.കെ. ഹരിദാസ്, അഡ്വ.ഡി. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിക്കും.