വിവാദങ്ങളിൽ പ്രതികരണവുമായി മോഹൻലാൽ

ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദന,ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സ്വാഗതം ചെയ്യുന്നു.

ഹേമ കമ്മിറ്റിയോട് രണ്ടുതവണ സംസാരിച്ച ആളാണ് താൻ. എല്ലാ മേഖലകളിലും തെറ്റായ പ്രവണതകൾ ഉണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മറുപടി പറയേണ്ടത് സിനിമ മേഖല ഒന്നടങ്കമാണ്.

അമ്മ ഭരണസമിതി രാജി കൂട്ടായി എടുത്ത തീരുമാനം

സംഘടനയിൽ നിന്നും പൂർണമായി ഒഴിഞ്ഞു മാറിയിട്ടില്ല


ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടുപോകുന്ന സിനിമാ മേഖലയെ തകർക്കരുതെന്നാണ് അഭ്യർത്ഥന.കമ്മിറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ട ആൾ താനല്ല.

സർക്കാരും പോലീസും തീരുമാനങ്ങൾ എടുക്കുന്നുണ്ട്..അമ്മ തലപ്പത്തേക്ക് പുതിയ ആളുകൾ വരട്ടെ.

അമ്മ ചെയ്തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ ഇപ്പോഴും തുടരുന്നു.കുറ്റങ്ങളും തെറ്റുകളും ഉണ്ടാകും,ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്.കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം

സിനിമയിൽ പരാതിയുള്ളവർ പോലീസിനെ അറിയിക്കണം.പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹായിക്കണം…വിവാദങ്ങളിൽ അതിയായ സങ്കടം.

കോടതിയിൽ ഇരിക്കുന്ന കാര്യങ്ങളിൽ താൻ എന്ത് പറയാനാണെന്നും മോഹൻലാൽ.

സിനിമ മേഖല ശുദ്ധീകരിക്കേണ്ടത് മാധ്യമങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്

മാധ്യമങ്ങൾ ഒപ്പം നിൽക്കണമെന്നും മോഹൻലാൽ.

Leave a Reply

spot_img

Related articles

സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത്...

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...