നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്ത രിച്ചു. കൊച്ചി എളമക്കരയിലെ വീട്ടി ലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലായിരുന്നു ശാന്തകുമാരി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. പ്യാരിലാൽ, മോഹൻലാൽ . വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ ആണ് അമ്മയുടെ കാര്യങ്ങൾ നോക്കി ഒപ്പമുണ്ടായിരുന്നത്.

