കാലവർഷക്കെടുതി : കെ എസ് ഇ ബി തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം.കാറ്റും മഴയും ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണസംവിധാനത്തിന് വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ച് വൈദ്യുതി ബന്ധം സമയബന്ധിതമായി പുനസ്ഥാപിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ് കെ എസ് ഇ ബി.വൈദ്യുതിതടസ്സവും അപകടസാധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിന് തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 94960 18377 എന്ന നമ്പരിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ് എന്ന് തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.