മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്.സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്‍ട്രീം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ എക്‌സാലോജിക് സിഎംആര്‍എല്‍ സാമ്ബത്തിക ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷികളുടെ മൊഴിയെടുക്കാന്‍ ഇ.ഡി.യും ഒരുങ്ങുകയാണ്. പ്രധാന സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തുക.