മെർസർ സർവ്വേ 2024 അനുസരിച്ച് ഇന്ത്യയിലെ ജീവിക്കാൻ ഏറ്റവും ചിലവേറിയ നഗരമാണ് മുംബൈ. രണ്ടാം സ്ഥാനം ഡൽഹിക്ക്. മൂന്നാമത് ചെന്നൈ. ബംഗളുരു നാലാം സ്ഥാനത്താണ്. അഞ്ചാമത് ഹൈദരാബാദ്. പുനെ, കൊൽക്കത്ത എന്നിവക്ക് ആറും ഏഴും സ്ഥാനം.
മെർസർ സർവ്വേയിൽ ഒരു വ്യക്തിയുടെ മൊത്തം ചിലവിൻ്റെ ഘടകങ്ങളെ നന്നായി വിശകലനം ചെയ്തിട്ടുണ്ട്. ഡൽഹിയിൽ വീട്ടുവാടക 12-15 ശതമാനം വർദ്ധിച്ചപ്പോൾ മുംബൈയിൽ അത് 6-8 ശതമാനംആണ് വർദ്ധിച്ചത്. പുനെ, ചെന്നൈ, ബംഗളുരു എന്നീ നഗരങ്ങളിലും സമാനമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഏഷ്യയിലെ ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ ആദ്യ 20 നഗരങ്ങളിൽ ഡൽഹിയോ മുംബൈയോ ഇല്ല. മുംബൈയ്ക്ക് 21-ാം സ്ഥാനം മാത്രം. ഡൽഹിക്ക് 30-ാം സ്ഥാനമാണ്.
ലോകത്തിലെ ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ മുംബൈയ്ക്ക് 136-ാം സ്ഥാനവും ഡൽഹിക്ക് 164-ാം സ്ഥാനവുമാണ്. ചെന്നൈ-189, ബംഗളുരു-195, ഹൈദരാബാദ്-202, പുനെ-205, കൊൽക്കൊത്ത-207 തുടങ്ങിയവയാണ് ലോകപട്ടികയിൽ ചിലവിൻ്റെ കാര്യത്തിൽ മറ്റു നഗരങ്ങളുടെ സ്ഥാനം.
ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഹോംകോങ് ആണ്. രണ്ടാം സ്ഥാനം സിഗപ്പൂരിന്. ന്യൂയോർക്ക് ഏഴാം സ്ഥാനത്തും ലണ്ടൻ എട്ടാമതുമാണ്.