കോട്ടയത്ത് കടന്നൽ ആക്രമണത്തിൽ അമ്മയും മകളും മരിച്ചു

കോട്ടയം എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർ മരിച്ചു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്.ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇഞ്ചക്കുഴി കാവനാൽ വീടിൻ്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. കടന്നലുകളുടെ ആക്രമണത്തിൽ 108 വയസ്സുള്ള കുഞ്ഞു പെണ്ണിന് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്. ഉടൻതന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു തുടർന്ന് മരണ സംഭവിച്ചു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. വനംകുളവി എന്ന ഇനത്തിൽപ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയിൽ ഉള്ളത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....