തൃശൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍.

ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.

കാട്ടികുളം സ്വദേശി മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അജയന്‍ തന്നെയാണ് അയല്‍വാസികളെ മരണവിവരം അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്.

വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ശബരിമല സ്പോട്ട് ബുക്കിംഗ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം മറ്റന്നാൾ

ശബരിമലയിലെ സ്പോട്ട് ബുക്കിഗ് വാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ മറ്റന്നാൾ അവലോകനയോഗം ചേരും. ദർശനത്തിനായിഎത്തുന്ന ഒരു ഭക്തരും മടങ്ങേണ്ടി വരില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും...

നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴിയെടുക്കാൻ കണ്ണൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തും. പ്രശാന്തിനെ പ്രതി ചേർക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം...

സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ; ബിനോയ്‌ വിശ്വം

സുരേഷ് ഗോപി തൃശ്ശൂരിൽ ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിനോയ്‌ വിശ്വം. അത് മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്....

ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പ്രവാസിക്ക് ദാരുണാന്ത്യം

വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പാലാ കരൂരിൽ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ്...