ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി : അമ്മ പിടിയിൽ

ബംഗളൂരു : ആറു വയസുകാരനായ മകനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ.

കർണാടകയിലെ ഉത്തര കന്നഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിൽ സാവിത്രി (32) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് വയസുള്ള മകൻ വിനോദാണ് കൊല്ലപ്പെട്ടത്.

വിനോദിന്റെ സ്രവണ വൈകല്യത്തെ കുറിച്ച് സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ വഴക്ക് പതിവായിരുന്നു.

ശനിയാഴ്ചയും വഴക്ക് രൂക്ഷമായതിന് പിന്നാലെ ഒൻപത് മണിയോടെ പ്രതി കുട്ടിയെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

മുതലകൾ നിറഞ്ഞ കാലി നദിയിയെ ബന്ധിപ്പിക്കുന്ന കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.

വിവരമറിഞ്ഞ പൊലീസ് ഉടനെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് ഞായറാഴ്ച രാവിലെയോടെയാണ് മുതല പാതി വിഴുങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ഇരുവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്നാണ് സാവിത്രിയുടെ പ്രതികരണം.

വിനോദ് മരിക്കട്ടെയെന്ന് രവികുമാർ സ്ഥിരമായി പറയുമായിരുന്നു. മകൻ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും സാവിത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....