കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു.
നസീമ (43) മകള്‍ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് പാളം മുറിച്ച് കടക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്ബർക്ക് ക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്.
ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയാണെന്നാണ് വിവരം.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.