അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കം

കണ്ണൂർ കൊറ്റാളിക്കാവിനു സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.

ദീപ അവിവാഹിതയാണ്.

മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു.

പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. ഇവർക്ക് നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു.

അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല.

രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു.

ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു.

തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

Leave a Reply

spot_img

Related articles

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം; കളക്ടർ വി വിഘ്നേശ്വരി

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന...

ഇരുതലമൂരിയെ വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി.രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ...

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ്...

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ചെറുചൂരല്‍ കരുതട്ടെ; ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ...