മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ ആധാര്‍ മുഖേന

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം.ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി. ഇസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം. ആര്‍ ടി ഒജോയന്റ് ആര്‍ടിഒ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകളും അപ്‌ഡേറ്റുകള്‍ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ നേരത്തെ ആധാര്‍ അധിഷ്ഠിതമാക്കിയിരുന്നു. ആധാര്‍ നമ്പറിന് പുറമെ, ബദല്‍ സൗകര്യമെന്ന നിലയില്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കി ഒടിപി സ്വീകരിച്ച് ഓണ്‍ലൈന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.

ആധാര്‍ നല്‍കിയാല്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാല്‍ ഇടനിലക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി സ്വീകരിച്ച് നടപടികള്‍ പുര്‍ത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറില്‍ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.

Leave a Reply

spot_img

Related articles

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് ( ട്രേസ് ) പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലന പദ്ധതിയിലേക്ക്...

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം...

അക്കാദമിക മാസ്റ്റർ പ്ലാൻ ജൂൺ 15-നകം പ്രസിദ്ധീകരിക്കും: വി ശിവൻകുട്ടി

അക്കാദമിക മാസ്റ്റർ പ്ലാൻ ജൂൺ 15-നകം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്മന്ത്രി വി ശിവൻകുട്ടി.സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ...