കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് മെഗാ കായിക മത്സരം മൗണ്ടന്‍ സൈക്ലിംഗ് നടത്തും.
ഏപ്രില്‍ 26, 27, 28 തിയതികളില്‍ മാനന്തവാടി പ്രിയദര്‍ശിനി ടീ പ്ലാന്റേഷനില്‍ നടക്കുന്ന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ടുറിസം വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.