കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ കെ രാധാകൃഷ്ണൻ എം പി ഉടൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല.

കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇ ഡി നോട്ടീസിന് മറുപടി നല്‍കി സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ എം പി.

പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്‍റുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്.ഏത് കേസാണെന്ന് നോട്ടീസിൽ പറയുന്നില്ല.

എതിരാളികളെ എങ്ങനെ അമർച്ച ചെയ്യാൻ കഴിയും എന്നാണ് ഇ ഡി നോക്കുന്നത്. വ്യക്തിപരമായ സ്വത്തുകളുടെയും മറ്റ് ഡോക്യുമെന്‍റ്സുകളും കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡിയുടെ സമൻസിന് പിന്നിൽ ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ഇ ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...