മുകേഷിന്റെ രാജി വിഷയത്തിൽ ആനി രാജയെ തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സി പി ഐയിൽ ആശയക്കുഴപ്പമില്ല.
ദേശീയ,സംസ്ഥാന തലങ്ങളിൽ രണ്ട് കാഴ്ചപ്പാട് സി പി ഐക്കില്ല.
കേരളത്തിലെ സി പി ഐ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്.
ഇതെല്ലാം പാർട്ടിക്ക് അകത്തുള്ള അടിസ്ഥാനപാഠങ്ങളാണ്.
ആനി രാജ എൻ എഫ് ഐ ഡബ്ല്യു നേതാവും പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്.
മുകേഷിന്റെ രാജി സംബന്ധിച്ച് സി പി ഐയുടെ അഭിപ്രായം നേരത്തെ പറഞ്ഞു കഴിഞ്ഞു.
ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണ് സി പി എമ്മും സി പി ഐയും.
സി പി എമ്മും സി പി ഐയും തമ്മിൽ തർക്കം ഉണ്ടാകുമെന്ന വ്യാമോഹം വേണ്ടെ.
ഇടതുമുന്നണിയിൽ അഭിപ്രായവ്യത്യാസമില്ല.സി പി എമ്മിനെയും സി പി ഐയെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ടതെന്നും ബിനോയ് വിശ്വം.