കേരളം ഏറ്റവും കൂടുതൽ ഭീതിയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
എന്നാൽ, മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത് എന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് എംകെ സ്റ്റാലിൻ.
സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്‍റെ നീക്കം. കേരളം മുന്നോട്ട് പോയാൽ കോടതിയലക്ഷ്യം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതിനുള്ള പഠനം നടത്താനുള്ള കേരളത്തിന്‍റെ നിർദേശം കേന്ദ്ര സർക്കാർ പരിഗണിച്ചതിൽ ശക്തമായ എതിർപ്പാണ് തമിഴ്നാട് രേഖപ്പെടുത്തുന്നത്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിനാണ് സ്റ്റാലിൻ കത്തയച്ചത്.
എന്തായാലും ഇനി അടുത്തത് എന്താകും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.