മുംബൈയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി

മുംബൈ സി.എസ്.എം.ടി സ്റ്റേഷന് സമീപം ഹാർബർ ലൈനിൽ ലോക്കൽ ട്രെയിൻ പാളംതെറ്റി.

രാവിലെ 11 .45 ഓടെ വഡാലയ്ക്കും സി.എസ്.എം.ടി സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്. ട്രെയിനിലെ ഒരു കോച്ചിന്റെ ചക്രങ്ങൾ ട്രാക്കിൽ നിന്നും തെന്നി മാറുകയായിരുന്നു.

കോച്ച് മറിയാതിരുന്നതോടെ വലിയ അപകടം ഒഴിവായി. ട്രെയിനിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.

പൻവേലിൽ നിന്നും മുംബൈ സിഎസ്എംടിയിലേക്ക് വന്ന ട്രെയിനാണ് പാളംതെറ്റിയത്. പിന്നാലെ ഹാർബർ ലൈനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

സർവീസുകൾ പുനസ്ഥാപിക്കാനുളള പ്രവർത്തി തുടരുകയാണെന്നും ട്രെയിൻ പാളം തെറ്റിയ സംഭവം അന്വേഷിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ബംഗളൂരുവിൽ കനത്ത മഴ; മൂന്നു മരണം

ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ...

ഓപ്പറേഷൻ സിന്ദൂർ, ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയും...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണിക്ക്...

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി നീതി ലഭിക്കുവാൻ പദ്ധതി

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന...