ഡൽഹിയിലെ പാട്യാല ഹൗസ് കോടതിയാണ് റാണയ്ക്ക് ഒറ്റത്തവണ ഫോൺ കോളിനുള്ള അനുമതി നൽകിയത്. ജയിൽ ചട്ടങ്ങളനുസരിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെറെ മേൽനോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ സാധിക്കുക. കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോൺ ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.