മുനമ്പം വിഷയത്താർ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് അഭിപ്രായം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ചു. വഖഫ് ബില്ല് പാസായാലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന അജണ്ടയാണ് സംഘപരിവാറിന്. കെ എം ഷാജി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയുന്നില്ല. പ്രശ്നത്തിൽ ഓരോരുത്തരെയും താൽപര്യമല്ല,രമ്യമായ പരിഹാരമാണ് ആവശ്യമെന്നും വി ഡി സതീശൻ.