മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു.സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു.