മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിര ആയവരെ പുനരധിവസിപ്പിക്കാൻ 2 എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ അനുമതി നൽകി ഈ മാസം 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുളള പരാമർശങ്ങളാണ് വിധിയിലുളളത്. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ഏറ്റെടുക്കാനുളള സർക്കാർ തീരുമാനം ഹൈകോടതി ശരിവെയ്ക്കുന്നുണ്ട്.