മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4നു തറക്കല്ലിടും. കഴിഞ്ഞദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തര നടപടികളിലൂടെ ജില്ലാ ഭരണ കൂടത്തിൻ്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർ ത്തിയാക്കി. ഭൂമി ഏറ്റെടുക്കാനാവശ്യമായ 26.56 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചതോടെ അധികൃതർ എസ്‌റ്റേറ്റിലെത്തി തറക്കല്ലിടൽ ചടങ്ങിന് ഒരുക്കങ്ങൾ ആരംഭിച്ചു. വീടുനിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി.