കടുക് അത്ര നിസ്സാരക്കാരനല്ല!!!

കടുക് മലയാളികളുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്.

ദിവസവും കടുക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്.

തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക് കഴിച്ച്‌ നോക്കൂ.

ആഴ്‌ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്.

ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്.

ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് കടുക്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്.

കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു.

ഇവയെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്.

ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക്കെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ; എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...

സംസ്‌ഥാനത്ത് അർബുദ ബാധിതർ കൂടുന്നു

സംസ്‌ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം...

മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും

മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും....