സംശയങ്ങൾക്കൊക്കെ ഉത്തരവുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടില്ല എന്ന പരാതി പലർക്കും ഉണ്ടാകും. എപ്പോഴാണ് അത് ലഭിക്കുക എന്ന ആശയക്കുഴപ്പത്തിലാകും പലരും.

അതുപോലെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത ടെസ്റ്റിന് ഡേറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആറുമാസം കഴിഞ്ഞിട്ടായിരിക്കും പലർക്കും ഡേറ്റ് കിട്ടിയിരിക്കുക.

നേരത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്ന സംശയം പലർക്കും ഉണ്ടായിരിക്കും.

പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾക്കൊക്കെ ഉത്തരവുമായി കിടിലൻ ഒരു യൂട്യൂബ് പ്രോഗ്രാം തുടങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ബുക്കും പേപ്പറും എന്ന ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി പങ്കുവയ്ക്കുകയും ചെയ്‍തു.

പൊതുജനങ്ങൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ക്ലാസുകളെക്കുറിച്ചും ഇത്തരം ക്ലാസുകളിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഈ പ്രോഗ്രാം വ്യക്തമാക്കുന്നുവെന്ന് എംവിഡി പറയുന്നു.

അതുപോലെ വെറും രണ്ടുവർഷം പഴക്കമുള്ള വാഹനത്തിന് പൊല്യൂഷൻ ടെസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ ടെസ്റ്റിൽ പരാജയപ്പെട്ടു എന്നാൽ വാഹനത്തിന് ഒരു തകരാറും ഇല്ലാത്തതാണ് എന്താണ് ഇങ്ങനെ സംഭവിക്കുന്നത് തുടങ്ങിയ സംശയങ്ങൾക്കും ഇതിൽ ഉത്തരമുണ്ടാകും.

ഒപ്പം ഓവർ സ്പീഡിൽ വാഹനം ഓടിച്ചതിന് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്നും ഫൈൻ വരുന്നു അത് ഒറ്റ ഫൈനായി കിട്ടാൻ സാധ്യതയുണ്ടോ തുടങ്ങി


കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും , ഗതാഗത നിയമങ്ങളെ കുറിച്ചും , റോഡുസുരക്ഷയെ കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന മോട്ടോർ വാഹനവകുപ്പിൻ്റെ ബുക്കും പേപ്പറും എന്ന ഈ പ്രോഗ്രാം എല്ലാ വെള്ളിയാഴ്ചയുമാണ് നടക്കുന്നത്.

നിങ്ങളുടെ സംശയങ്ങൾ വ്യക്തമായ രീതിയിൽ വീഡിയോ ആയി ചിത്രീകരിച്ച് 9188961215 എന്ന നമ്പരിലെ വാട്സ്ആപ്പ് നമ്പറിലേയ്ക്ക് അയച്ചാൽ മതിയെന്നും എംവിഡി പറയുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...