ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്.താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. ജയതിലകിൻ്റെ ചിത്രം സഹിതമാണ് എൻ. പ്രശാന്ത് വിമർശനം ഉന്ന യിച്ചിരിക്കുന്നത്.ഇന്നാണ് ചീഫ് സെക്രട്ടറി എ ഇയതിലക് വിരമിക്കുന്നത്.മുൻപും ജയതിലകിനെതിരെ സോഷ്യൽ മീഡിയായിലൂടെ പ്രശാന്ത് പരസ്യവിമർശനം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത സിവിൽ സർവീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായി രുന്നു.

