ബിഹാറിൽ ഇന്ന് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ

ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ.13,000 കോടിയുടെ വികസന പദ്ധതികൾ ബിഹാറിൽ മോദി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശം.രാഹുലിന്റെ യാത്രക്ക് എതിരെ അതിരൂക്ഷ വിമർശനം പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി ഉയർത്തിയേക്കും.

പട്നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകെയുള്ള ആറുവരി പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ഗയയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസും, ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം രാഹുലിന്റെ യാത്രക്ക് ബീഹാറിൽ ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്. ആറാം ദിനം മുങ്ങേറിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. നരേന്ദ്രമോദി കൂടി ബീഹാറിൽ എത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ വിമർശനം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിൽ പോരാട്ടം കനക്കുകയാണ്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...