കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുതൽ കേട്ട് തുടങ്ങിയ പേരാണ് മഖാന, ഇപ്പോഴിതാ വർഷത്തിൽ 300 ദിവസവും താൻ മഖാന കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നരേന്ദ്ര മോദി. ‘ ഇപ്പോൾ രാജ്യത്തിലുടനീളമുള്ള പ്രദേശങ്ങളിൽ പ്രഭാതഭക്ഷണമായി മഖാന മാറി, വർഷത്തിലെ 365 ദിവസത്തിൽ 300 ദിവസവും ഞാൻ മഖാന കഴിക്കാറുണ്ട് ,ഇതിനെ നമ്മൾ ആഗോളവിപണിയിൽ എത്തിക്കേണ്ട ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്,അതുകൊണ്ടാണ് കർഷകരെ സഹായിക്കുന്നതിനായി ഈ ബജറ്റിൽ ഒരു മഖാന ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്,” അദ്ദേഹം പറഞ്ഞുമഖാന ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു പോഷകാഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സിഡേറ്റിവുകൾ കോശങ്ങളുടെ ആരോഗ്യത്തിനും ,ചർമ്മ സംരക്ഷണത്തിനും , ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യം തടയുന്നതിനും സഹായിക്കും. പ്രോട്ടീനും നാരുകളും ധാരാളമായി ഉള്ള ഇവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ,അമിത വിശപ്പ് തടയുന്നതിനും നല്ലതാണ്.. ഭഗൽപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ,മെച്ചപ്പെട്ട ദഹനത്തിനും ഗുണകരമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി പ്രമേഹ രോഗികൾക്കും ഇത് കഴിക്കാവുന്നതാണ്. ഉയർന്ന കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.ഹോർമോണുകളുടെ അസന്തുലിതാവസ്ഥ തടയാൻ സഹായിക്കുന്ന മഖാന ആർത്തവ സമയത്ത് സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. കുറഞ്ഞ കൊളസ്ട്രോൾ, ഉയർന്ന മഗ്നീഷ്യം ,കാത്സ്യം എന്നിവ ഉള്ളതിനാൽ ഹൃദ്രോഗികൾക്കും , ഗർഭിണികൾക്കും, ഫിറ്റ്നസ് പ്രേമികൾക്കും ഉൾപ്പടെ എല്ലാവർക്കും ഇത് ഒരു മികച്ച ആഹാരമാണ്.