റഷ്യ- യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരി; ശശി തരൂർ

റഷ്യ- യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ശശി തരൂർ.ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നിലപാടിനെ താൻ എതിർത്തത് അബദ്ധമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി ‘റായ്സിന ഡയലോഗ്’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോള്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ ശശി തരൂർ വിമർശിച്ചിരുന്നു. ആക്രമണത്തെ അപലപിക്കാൻ വേണ്ടിയാണ് അന്ന് തരൂർ ആഹ്വാനം ചെയ്തിരുന്നു. ‘2022 ഫെബ്രുവരിയില്‍ പാർലമെന്ററി ചർച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. യുഎൻ ചാർട്ടർ ലംഘനം, അതിർത്തി തത്വത്തിന്റെ ലംഘനം, യുക്രെയ്ൻ എന്ന അംഗരാജ്യത്തിന്റെ പരമാധികാര ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമർശനം. ഈ തത്വങ്ങളെല്ലാം ഒരു രാജ്യം ലംഘിച്ചാല്‍ നമ്മള്‍ അതിനെ അപലപിക്കുകയാണ് ചെയ്യേണ്ടത്’.

എന്നാല്‍ മൂന്ന് വർഷത്തിന് ശേഷം എനിക്ക് മനസിലായി എന്റെ നിലപാട് അബദ്ധമായെന്ന്. കാരണം, രണ്ടാഴ്ചയുടെ ഇടവേളയില്‍ യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമുക്കുണ്ടെന്ന് നയം വ്യക്തമാക്കുന്നു. ശാശ്വത സമാധാനത്തിന് ഒരു മാറ്റം വരുത്താൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. അത് വളരെ കുറച്ച്‌ രാജ്യങ്ങള്‍ക്ക് മാത്രമേ ചെയ്യാൻ കഴിയൂ.’- ശശി തരൂർ പറഞ്ഞു.

Leave a Reply

spot_img

Related articles

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്...

വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ

വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ. കടുത്തുരുത്തി മാന്നാർ സ്വദേശി പൂമംഗലം വീട്ടിൽ ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. കടുത്തുരുത്തി ബാങ്കിൽ നിന്നും ശാന്തമ്മയും മകനും...

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- എം...

‘ആശ്വാസം’ പദ്ധതിയിൽ 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു; ഡോ. ആർ ബിന്ദു

സ്വയംതൊഴിൽ വായ്പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള 'ആശ്വാസം' സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി...