ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു

നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു. ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) എന്ന ഉപകരണം ഉപയോഗിച്ചാണ് നാസ ഈ പരീക്ഷണം നടത്തിയത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമാണിത്. [GPS Signals On Moon].ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഉപകരണമാണ് ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE). ഭൂമിയിൽ സ്മാർട്ട്‌ഫോണുകൾ മുതൽ വിമാനങ്ങൾ വരെ നാവിഗേറ്റ് ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ജിഎൻഎസ്എസ് സിഗ്നലുകൾക്ക് സമാനമാണിത്. ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കാനും നിരീക്ഷിക്കാനും കഴിയുമെന്ന് LuGRE പരീക്ഷണം തെളിയിച്ചു. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.ഇതുവരെ, ബഹിരാകാശ പേടകങ്ങൾ അവയുടെ ദിശയും സ്ഥാനവും വ്യത്യസ്ത രീതികളിലാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ജിപിഎസ് ഉപയോഗിച്ച് ഈ ജോലി കൃത്യമായി ചെയ്യാം. ആർട്ടെമിസ് ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ശാസ്ത്രജ്ഞർക്കും ബഹിരാകാശ യാത്രികർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

Leave a Reply

spot_img

Related articles

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം; സംഭവം ലണ്ടനില്‍

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം.ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം. തിങ്കളാഴ്ച പകല്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ...

ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി...

യു.എസിൽ ഇംഗ്ലീഷ് ഇനി ഔദ്യോഗിക ഭാഷ

ഇംഗ്ലീഷിനെ യു.എസിൻ്റെ ഔദ്യോഗിക ഭാഷയാക്കിയുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. യു.എസിന്റെ 250 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണിത്. സർക്കാരും സർക്കാർ ഫണ്ട്...