ഛത്തീസ്ഗഡ് റായ്പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ 300 ഇനങ്ങളിലായി 106 മെഡലുകൾ നേടിയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വനം പരിശീലന കേന്ദ്രങ്ങളിൽ നിന്നുമായി 35 ടീമുകൾ ദേശീയ വനമേളയിൽ പങ്കെടുത്തു. അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററായ ഡോ. പി പുകഴേന്തി യുടെ നേതൃത്വത്തിൽ ആയിരുന്നു കേരള ടീം മത്സരത്തിനിറങ്ങിയത്.