ദേശീയ സരസ് മേള ജനുവരി രണ്ടു മുതല്‍ 11 വരെ തൃത്താലയില്‍

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതല്‍ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകും.ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.

തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷൻ കേരളത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണു തൃത്താലയില്‍ നടക്കുക. ചാലിശേരി മുലയംപറന്പ് മൈതാനത്തും സമീപത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍നിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള 250 പ്രദർശന വിപണന സ്റ്റാളുകളില്‍ കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും നടക്കും.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി, അബ്ദുള്‍ സമദ് സമദാനി എംപി, വി.കെ. ശ്രീകണ്ഠൻ എംപി എന്നിവർ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യാതിഥികളാകും.

സമാപനസമ്മേളന ഉദ്ഘാടനം 11 നു വൈകുന്നേരം ആറിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിർവഹിക്കും. കെ. രാധാകൃഷ്ണൻ എംപി, സിനിമാതാരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, ഡോ.ആർ. ബിന്ദു, പി. രാജീവ്, പി. പ്രസാദ്, അബ്ദുറഹ്മാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്കാരികസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനംസർക്കാർ യാഥാർഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...