ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; റോ മുൻ മേധാവി 7 അംഗ സമിതിയുടെ ചെയർമാൻ

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ മേധാവി അലോക് ജോഷിയെ സമിതി ചെയർമാനായി നിയമിച്ചു. സൈനിക, സായുധ സേന, പൊലീസ് വിഭാഗങ്ങളില്‍നിന്നു വിരമിച്ചവർ ഉൾപ്പെടുന്ന പുതിയ ഏഴംഗ ബോർഡിനെയാണ് അലോക് ജോഷി നയിക്കുക.സൈനിക സേവനങ്ങളിൽനിന്നു വിരമിച്ച മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി.എം. സിൻഹ, മുൻ ദക്ഷിണ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എ.കെ. സിങ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവര്‍ ബോർഡിലെ പുതിയ അംഗങ്ങളാണ്. ഇന്ത്യൻ പൊലീസ് സർവീസിൽനിന്നു വിരമിച്ച രാജീവ് രഞ്ജൻ വർമ്മയും മൻമോഹൻ സിങ്ങും നവീകരിച്ച ഈ ബോർഡിന്റെ ഭാഗമാണ്. ഇന്ത്യൻ വിദേശകാര്യ സർവീസിൽനിന്നു വിരമിച്ച ബി. വെങ്കിടേഷ് വർമ്മയാണ് മറ്റൊരു അംഗം.പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നു രാവിലെ കാബിനറ്റ് സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം ചേർന്നിരുന്നു.ഇത്തരത്തിൽ മുമ്പ് ചേർന്ന യോഗത്തിലാണ് പാക്കിസ്ഥാനെതിരെയുള്ള നയതന്ത്ര നടപടികൾ സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...