ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.തൊഴിലാളി സംഘടനകള്‍ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്കൊപ്പം സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തില്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നല്‍കും.ബിഎംഎസ് പ്രതിക്ഷേധത്തിൽ നിന്നും വിട്ടുനിൽക്കും.

