നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും

കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും.
ഇതോടെ ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു.

കോൺഗ്രസിൻ്റെ രണ്ടാംഘട്ട ലിസ്റ്റിൽ ഇവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
നാട്ടകം സുരേഷിനെ കാഞ്ഞിരപ്പള്ളിയിലാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും, അവസാന നിമിഷം ഏറ്റുമാനൂരിലേക്ക് മാറ്റി നിശ്ചയിക്കുകയായിക്കുന്നു. സുരേഷും ഏറ്റുമാനൂരിൽ മത്സരിക്കുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ജില്ലയിലെ കോൺഗ്രസിൻ്റെ സജീവ സാന്നിധ്യമായ സുരേഷ് എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി വി എൻ വാസവന് ശക്തനായ എതിരാളിയാകുമെന്നാണ് പാർട്ടി കരുതുന്നത്. കേരള കോൺഗ്രസിൻ്റെ സീറ്റ് കോൺഗ്രസ് നേടിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകയും ഉണ്ടിവിടെ.

കാഞ്ഞിരപ്പള്ളിയിൽ യു ഡി എഫിന് സർപ്രൈസ് സ്ഥാനാർത്ഥിയായിപ്രൊഫ റോണി കെ ബേബിയെ നിശ്ചയിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയും, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ അധ്യാപകനുമാണ്.കൂടാതെ ചാനൽ ചർച്ചകൾ കോൺഗ്രസ് മുഖമാണ്.അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം റോണി കെ ബേബിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.

തലപ്പലം പഞ്ചായത്ത് മുൻ പ്രസിഡൻ്റായ സെബാസ്റ്റ്യൻ എം ജെയും (സജി ജോസഫ്) അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാവുകയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലെ മികച്ച പ്രകടനം ആണ് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. പാലാ സെൻ്റ് തോമസ് കോളേജ് മുൻ ചെയർമാനായിരുന്ന സജി അന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

നിയമസഭാ തെരഞ്ഞെടുപ്പ് :സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ...

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി....

സീറ്റ് നിഷേധിക്കപ്പെട്ടു; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയുമായി ജിജി അഞ്ചാനി

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രമുഖ കോൺഗ്രസ് പ്രാദേശിക നേതാവും അഞ്ചാനി തിയേറ്റർ ഉടമയുമായ ജിജി...

കണക്കുകളിൽ തെളിയുന്ന വീഴ്ച; മാണി സി. കാപ്പന്റെ നിയമസഭാ ദിനങ്ങൾ ദയനീയം

പാലാ: നിയമസഭയ്ക്കുള്ളിൽ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളിൽ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന 'എം.എൽ.എ ട്രാക്ക്' പുറത്തുവിട്ട 15-ാം...