നവകേരള ബസ് രൂപമാറ്റത്തോടെ വീണ്ടും നിരത്തിലേക്ക്. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകെ സീറ്റുകളുടെ എണ്ണം 37 ആയി ഉയർന്നു. ബസിലെ എക്സലേറ്റർ,പിൻ ഡോർ എന്നിവ ഒഴിവാക്കിയാണ് സീറ്റുകളുടെ എണ്ണം കൂട്ടിയത്. എന്നാല്‍ ടോയ്‌ലറ്റ് അതേപടി നിലനിറുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ബസിന്റെ ചാർജും കാര്യമായി കുറച്ചിട്ടുണ്ട്. നേരത്തേ 1280 ആയിരുന്നത് ഇപ്പോള്‍ 930 ആയി കുറച്ചുവെന്നാണ് റിപ്പോർട്ട്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബര ബസ് വാങ്ങിയത്. കടുത്ത സാ മ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണംമുടക്കി ബസ് വാങ്ങിയത് വൻ വിവാദമായിരുന്നു.