NCERT; കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു; മന്ത്രി വി ശിവൻകുട്ടി

എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

അയോധ്യയിലെ ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്‌ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി
ചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാൻ ആണ് എൻസിഇആർടി ശ്രമിക്കുന്നത്.

നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ എൻസിഇആർടി നടത്തിയിരുന്നു.

അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ്.

കുട്ടികൾ യാഥാർത്ഥ്യം പഠനത്തിലൂടെ മനസ്സിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്.

വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആ നിലപാടുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...