മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ.
രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്.
ജാൽഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.
വിദ്യാർഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.
ആൾമാറാട്ടം നടത്തിയ പെൺകുട്ടി രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ആൾമാറാട്ടത്തിന് വിദ്യാർഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെൻ്റർ ഇൻ-ചാർജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയം തോന്നാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.
പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചത്. തുടർന്നാണ് രേഖകൾ വ്യാജമാണെന്നും ആൾമാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
അതിനാൽ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാൻഡിഡേറ്റായി പരീക്ഷ എഴുതാൻ സമ്മതിച്ചത്.
പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
അതേസമയം, പരീക്ഷാകേന്ദ്രത്തിൽ പൊലീസ് എത്തുന്നത് കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.