തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, മഹേഷ് എന്നിവർ ആണ് പാർട്ടി വിട്ടത്. പാർട്ടി വിട്ടത് കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് എന്ന് വി ജോയ് വ്യക്തമാക്കി.തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേരുമെന്ന് വി ജോയ് നേരത്തെ അറിയിച്ചിരുന്നു. വെള്ളനാട് മണ്ഡലം പ്രസിഡൻറ് പ്രശാന്ത്. അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സി.പി.ഐഎമ്മിൽ ചേർന്നത്.

