പുതിയ എകെജി സെന്റര്‍: സിപിഎമ്മിന് ആസ്ഥാന മന്ദിരം തുറന്നു

സിപിഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്തു. ഉദ്ഘാടനത്തിന് മുന്‍പ് മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ പതാക ഉയര്‍ത്തി.സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളെയും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാട മുറിച്ച് പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ മന്ദിരത്തിന് മുന്നില്‍ മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നിലവിലുള്ള സംസ്ഥാന സമിതി ഓഫീസിന് എതിര്‍ വശത്തുള്ള എന്‍.എസ് വാര്യര്‍ റോഡിലാണ് പുതിയ ആസ്ഥാന മന്ദിരം. ഒന്‍പത് നിലകളില്‍ 60,000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം.

Leave a Reply

spot_img

Related articles

കോട്ടയം ചുങ്കം വാരിശേരിയിൽ ഹോട്ടലിലും പലചരക്ക് കടയിലും മോഷണം

ക്ഷേത്രത്തിലേയ്ക്ക് നൽകാൻ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി അടക്കം മോഷ്ടിച്ചു. ഹോട്ടലിൽ നിന്നും വൈദ്യുതി ചാർജ് അടയ്ക്കാൻ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷണം പോയി. കഴിഞ്ഞ...

കുടകില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേര്‍ന്ന താമസസ്ഥലത്ത്

കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂർ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്.ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ...

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പൂനയിൽ

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു.ആശിർവ്വാദ് സിനിമാസിൻ്റെ...

സംഭവം അദ്ധ്യായം ഒന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നമിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ...