മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും.
കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണു നിയമനം നടത്തിയത്.
കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ.
പഞ്ചാബ് കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണു സുഖ്ബിർ സിങ് സന്ധു.
ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.
കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നതായും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധിറും അംഗമായിരുന്നു.
യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.