കരകുളം ഗ്രാമപഞ്ചായത്തിൽ പുതിയ ഇലക്ട്രിക് ബസ് സർവീസ്

കരകുളം ഗ്രാമപഞ്ചായത്തിലെ കരകുളം, മുല്ലശേരി, വേങ്കോട്, മുളമുക്ക് പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.

ഈ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി രണ്ട് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. പുതിയ സർവീസുകളുടെ ഫ്‌ളാഗ് ഓഫ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.

മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട, പേരൂർക്കട വേങ്കോട്-കിഴക്കേകോട്ട റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.

ഘട്ടം ഘട്ടമായി കൂടുതൽ റൂട്ടുകളിലേക്ക് ബസ് സർവീസുകൾ ഉണ്ടാകുമെന്നും രാത്രികാലങ്ങളിലുൾപ്പെടെയുള്ള യാത്രാക്ലേശത്തിന് കാലതാമസമില്ലാതെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട റൂട്ടിൽ രാവിലെ 8.05ന് പേരൂർക്കടയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.

Leave a Reply

spot_img

Related articles

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം പുന പരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം; പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍...

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...