68J പ്രകാരം ഓട്ടോ പിൻവലിക്കൽ ക്ലെയിമുകളിൽ പുതിയ ഇപിഎഫ് നിയമം

ജീവനക്കാരുടെ മികച്ച ഭാവി ഉറപ്പാക്കാൻ പ്രാബല്യത്തിൽ വന്ന ക്ഷേമ പദ്ധതിയാണ് ഇപിഎഫ് എന്നു പറയുന്നത്.

വിരമിച്ചതിന് ശേഷമോ അല്ലെങ്കിൽ അവർ സർവീസിൽ നിന്ന് പുറത്തുപോകുമ്പോഴോ ജീവനക്കാർക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യമാണ് ഇത്.

എന്നാൽ, ഇപ്പോഴിതാ ഇപിഎഫ്ഒ ഓട്ടോ ക്ലെയിം ചെയ്യാനാകുന്ന 68 ജെ ക്ലെയിമുകളുടെ യോഗ്യതാ പരിധി വർദ്ധിപ്പിച്ചു.

50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായിട്ടാണ് ഇതിന്റെ പരിധി വർദ്ധിപ്പിച്ചിരിക്കുന്നത്.

ഇപിഎഫ് വരിക്കാർക്ക് ഇപിഎഫ് സ്കീമിൻ്റെ ഖണ്ഡിക 68-ജെ പ്രകാരം അവരുടെയും അവരുടെ ആശ്രിതരുടെയും ചികിത്സാ ചെലവുകൾക്കായി അഡ്വാൻസിന് അപേക്ഷിക്കാനായി സാധിക്കും.

ഇപിഎഫ് അക്കൗണ്ട്: എന്തൊക്കെ ആണ് ഓൺലൈൻ ക്ലെയിം സമർപ്പിക്കുന്നതിനുള്ള നടപടിക്രമം ?


ഒരു EPF വരിക്കാരന് സ്വന്തം അല്ലെങ്കിൽ ഒരാളുടെ കുട്ടിയുടെ വിവാഹം, ഒരു വീട് വാങ്ങൽ, ഒരു ഭവന വായ്പ തിരിച്ചടയ്ക്കൽ, മെഡിക്കൽ അത്യാഹിതങ്ങൾ, അല്ലെങ്കിൽ ഒരു വീട് പുതുക്കിപ്പണിയൽ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഭാഗികമായി പിൻവലിക്കാൻ അർഹതയുണ്ട്.

വരിക്കാരൻ കുറഞ്ഞത് അഞ്ച് മുതൽ ഏഴ് വർഷം വരെ EPF-ലേക്ക് സംഭാവന ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതും ആണ്.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...