ബസൂക്ക എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക.

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.
ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ സ്ഫടികം ജോർജ് ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം.
വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ് ഈ ചിത്രം.
സംഗീതം – മിഥുൻ മുകുന്ദ്.
നിമേഷ് രവിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്. നൗഫൽ അബ്ദുള്ള.
നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ.
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനുവി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാംഗ്ളൂർ എന്തിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ. ബിജിത്ത് ധർമ്മടം

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...