അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പുതിയ പദ്ധതി

അണ്ടര്‍ വാല്യുവേഷന്‍ നടപടിയിലിരിക്കുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള ആധാരങ്ങള്‍ക്ക് പരമാവധി അറുപത് ശതമാനം വരെ മുദ്രവില ഇളവും പരമാവധി എഴുപത്തിയഞ്ച് ശതമാനം വരെ രജിസ്‌ട്രേഷന്‍ ഫീസ് ഇളവും നല്‍കി തീര്‍പ്പാക്കുന്ന സെറ്റില്‍മെന്റ് പദ്ധതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള ആധാരങ്ങള്‍ക്ക് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത മുദ്രവിലയുടെ അമ്പത് ശതമാനം മാത്രം ഈടാക്കി തീര്‍പ്പാക്കുന്ന കോമ്പൗണ്ടിംഗ് പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. 2025 മാര്‍ച്ച് 31 വരെ മാത്രമാണ് രണ്ട് പദ്ധതികളുടെയും കാലാവധി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്നും ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്റ്റര്‍ ഓഫീസുമായോ തൊട്ടടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0483-2734883.

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...