കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം.കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക.തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണ് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. ഇത് സംബന്ധിച്ച്‌ ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും ഒരുങ്ങുന്നത്. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച്‌ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടൻ തന്നെ കേസില്‍ അന്വേഷണം ആരംഭിക്കും.തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...