ഇന്ത്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻ്റ് ഒന്നാം ഇന്നിംഗ്സിൽ 235 റൺസിന് പുറത്തായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദർശകരെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും, നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് തകർത്തത്.
82 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസിലൻ്റിൻ്റെ ടോപ്പ് സ്കോറർ. വിൽ യംഗ് 71 റൺസെടുത്തു. മറ്റാർക്കും പിടിച്ചു നില്ക്കാനായില്ല.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ന്യൂസിലന്‍റ് പരമ്പര സ്വന്തമാക്കിയിരുന്നു.