കല്ലൂപ്പാറ നെടുമ്പാറയിൽ വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവധുവിനെയും വരനെയും യുവാക്കൾ വഴിതടഞ്ഞ് മർദിച്ചതായി ആരോപണം.ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്ന് പേരുൾപ്പെടെ നാല് പ്രതികളെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റു ചെയ്തു.കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ് നാഥ് (20) എന്നിവരാണ് പിടിയിലായത്.നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കൽ മലയിൽ മുകേഷ് മോഹൻ, കോട്ടയം കുറിച്ചി സ്വദേശിനി ദീപ്തിമോൾ എന്നിവർക്കാണ് മർദനമേറ്റത്.

