2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ  മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.  ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജിഎസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്. ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്.  രാജ്യത്ത് യുപിഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്.  2019-20 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...